logo

By: admin

പ്രവാസി കുടുബ സംഗമം

സി.എച്ച് സെൻ്റർ ആതുര സേവന രംഗത്ത് ജനഹൃദയങ്ങൾ കീഴടക്കിയ പ്രസ്ഥാനം: മുനവ്വറലി തങ്ങൾ

സി.എച്ച് സെൻ്റർ പ്രവാസി കുടുബ സംഗമം ശ്രദ്ദേയമായി


"കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ആതുരസേവന രംഗത്ത് തുല്യതയില്ലാത്ത സേവനങ്ങളാൽ ജനഹൃദയങ്ങൾ കീഴടക്കിയ പ്രസ്ഥാനമാണ് കേഴിക്കോട് സി.എച്ച് സെൻ്ററെന്ന് " മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രവാസികൾക്കായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിൻ്റെ പ്രാധാന്യവും ആവശ്യകതയും യോഗം ചർച്ച ചെയ്തു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷനായി. എം.കെ. മുനീർ എം.എൽ എ മുഖ്യാഥിതിയായി. റഫീഖ് സകരിയ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് സെൻ്റർ ദുബൈ ചാപ്റ്റർ കോഴിക്കോട് ഓഫീസ് ഉദ്ഘാടനവും വാണിമേൽ സ്വദേശിക്ക് സി.എച്ച് സെൻ്റർ നൽകുന്ന കൃത്രിമ കാൽ കൈമാറ്റവും മുനവ്വറലി തങ്ങൾ നിർവഹിച്ചു. ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, ഷാർജ കെ.എം.സി.സി പ്രതിനിധി അബ്ബാസ്. ടി.കെ, ദമ്മാം ചാപ്റ്റർ പ്രതിനിധി മൊയ്തീൻ വെണ്ണക്കാട്, ഖത്തർ കെ.എം.സി.സി പ്രതിനിധികള്‍, ദുബൈ കെ.എം.സി.സി പ്രതിനിധികള്‍ സംസാരിച്ചു. റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സി.എച്ച് സെൻ്ററിന് നൽകുന്ന ഫണ്ട് മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് മുഹമ്മദ് ശബീൽ പുവ്വാട്ടുപറമ്പിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളായ അബ്ദുറഹീം പുത്തൂർമഠം മശ്ഹൂം, കോന്തനാരി, സഹീറലി മാവൂർ, മഹദി ഹസൻ പാഴൂർ എന്നിവർ ചേർന്ന് തങ്ങൾക്ക് കൈമാറി. സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യുന്ന സെഷനിൽ സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ചർച്ചയിൽ വിവിധ കെ.എം.സി.സി പ്രതിനിധികളായ കെ.പി മുഹമ്മദ്, അരിമ്പ്ര മുഹമ്മദ്, വി.പി മുസ്തഫ, ഹംസ പയ്യോളി, അഷ്റഫ് വേങ്ങാട്ട്, നിയാസ് മുട്ടുങ്ങൽ സംസാരിച്ചു. സി.എച്ച് സെൻ്റർ ട്രഷറർ ടി.പി മുഹമ്മദ് സ്വാഗതവും ഒ. ഉസ്സയിൽ നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി നേതൃത്വം നൽകി. പ്രവർത്തക സമിതി അംഗങ്ങളായ പി.കെ ജമാൽ, സി.എച്ച് സെൻ്റർ വളണ്ടിയർമാർ, പി.ടി.എച്ച് കോഡിനേറ്റർമാർ, സ്റ്റാഫ് പങ്കെടുത്തു.